കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിച്ചു

കൊയിലാണ്ടി: കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിച്ചു. കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ.വി. വത്സൻ അദ്ധ്യക്ഷനായി.  ലക്ഷ്മിക്കുട്ടി അമ്മ വി.വി , ഷമീമ ഷഹനായി, നിഷ ആർ (എഴുത്തുകാരികൾ) എന്നിവരെ ആദരിച്ചു.
ജില്ല, ഉപജില്ല കലോത്സവ വേദികളിൽ വിജയികളായ അമേയ ഇ, ഷെയ്ഖ ഫാത്തിമ, ഷെസാൻ അഹമ്മദ്, അർപ്പൺ ഇ, സ്നിഗ്ദ എസ് എസ്, നിവേദിത പി, ഇലൻ യഥാർത്ഥ് എന്നിവരെ അനുമോദിച്ചു. വി.വി.സുധാകരൻ, മുണ്ടക്കൽ ദേവി അമ്മ, ബിന്ദു കീഴയിൽ എന്നിവർ സംസാരിച്ചു. ഉമേഷ് കൊല്ലം സ്വാഗതവും ഇളയിടത്ത് സുകുമാരൻ നായർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published.