പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങളുടെ കലാസാംസ്കാരിക ഉന്നമനത്തിനായി നിറസന്ധ്യ 2024 വയോജനോത്സവം സംഘടിപ്പിച്ചു.ആന്തട്ട യുപി സ്കൂളിൽ നടന്ന വയോജനോത്സവത്തിൽ അരിക്കുളം,ചേമഞ്ചേരി, ചെങ്ങോട്ടുകാവ്,മൂടാടി പഞ്ചായത്തുകളിൽ നിന്നായി 200 വയോജനങ്ങൾ പങ്കെടുത്തു. സിനിമാനാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്,ഞാറ്റുപാട്ട്, നാടൻപാട്ട്,പ്രച്ഛന്ന വേഷം,തിരുവാതിര,ഒപ്പന,സംഘനൃത്തം, നാടോടിനൃത്തം,കവിതാരചന, ചിത്രരചന, അനുഭവക്കുറിപ്പ്,കളിമൺപ്രതിമ നിർമ്മാണം തുടങ്ങിയ ഇനങ്ങളിൽ വയോജനങ്ങൾ മത്സരിച്ച് . അരിക്കുളം പഞ്ചായത്ത് ഒന്നാം സ്ഥാനവും ചേമഞ്ചേരി രണ്ടാം സ്ഥാനവും നേടി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്,വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുഗതൻ എ എം, സതി കിഴക്കയിൽ, ഷീബ മലയിൽ,ശ്രീകുമാർ ,സ്ഥിരം സമിതി ചെയർമാൻമാരായ ജീവാനന്ദൻ,അഭിനിഷ് കെ,ബിന്ദുസോമൻ,ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ രജില,സുഹറഖാദർ,ബിന്ദു മഠത്തിൽ,ജുബീഷ് കുമാർ, കെ ടിം എം കോയ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു
Latest from Local News
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ
കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ്. മോഹൻ കോഴിക്കോട്ട് അന്തരിച്ചു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ ഡോ. മോഹൻ, ദീർഘകാലം