കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോൽസവത്തിന് ജനുവരി 26 ന് കൊടിയേറും. ഫെബ്രുവരി രണ്ടിന് സമാപിക്കും. 31 ന് വലിയ വിളക്കും, ഫെബ്രുവരി ഒന്നിന് താലപ്പൊലിയുമാണ്. ആചാരവിധിപ്രകാരം ഗണപതി ക്ഷേത്രത്തിനു സമീപത്തെ വലിയ കാരണവർ സ്ഥാനത്ത്. പനായി ഷാജി പണിക്കരാണ് ഉത്സവ തിയ്യതി കുറിച്ചത്. പുനത്തത്തിൽ കാരണവർ ചാർത്ത് ഏറ്റുവാങ്ങി പുത്തലത്ത് തറവാട്ടിലെ ശിവരാമന് കൈമാറി ഉൽസവ തിയ്യതി പ്രഖ്യാപനം നടത്തി. . ക്ഷേത്ര സ്ഥാനീയർ, തറവാട്ട് കാരണവൻമാർ എന്നിവർ തിയ്യതി കുറിക്കൽ ചടങ്ങിനെത്തിയിരുന്നു. ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ , കമ്മിറ്റി പ്രസിഡന്റ് പുതിയ പറമ്പത്ത് രാമകൃഷ്ണൻ , ചെയർമാൻ ഒ.കെ.ബാലകൃഷ്ണൻ. കെ.കെ. വിനോദ്, തുടങ്ങിയവർ നേതൃത്വം നൽകി.