അരിക്കുളം: മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ വികസന നായകനുമായ ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. കുരുടിമുക്കിൽ നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. കെ അഷറഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ച ഭരണാധികാരിയായിരുന്നു മൻമോഹൻ സിംഗ്. പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പിയ അദ്ദേഹം കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ അഭിമാനമായി എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രമേയം വ്യക്തമാക്കി. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇ കെ അഹമ്മദ് മൗലവി, എ സി ബാലകൃഷ്ണൻ, ഇ രാജൻ, സനിൽ കുമാർ അരിക്കുളം, വി പി അശോകൻ, അനിൽകുമാർ അരിക്കുളം, ടി പി അബ്ദുൾ റഹ്മാൻ, ബിനി മഠത്തിൽ, പത്മനാഭൻ പുതിയെടുത്ത്, ശ്രീധരൻ കണ്ണമ്പത്ത് എന്നിവർ സംസാരിച്ചു.