1921 ല്‍ നാടിനെ കശക്കിയെറിഞ്ഞ പ്ലേഗെന്ന മഹാ ദുരന്തം

കോവിഡിനും നിപയ്ക്കും മുമ്പെ നമ്മുടെ മുന്‍ തലമുറയെ കാര്‍ന്ന് തിന്ന പ്ലേഗ് എന്ന മഹാരോഗം മദ്രാസ് പ്രസിഡന്‍സിയില്‍ കനത്ത നാശം വിതച്ചാണ് കടന്നു പോയത്. കോഴിക്കോട് ജില്ല ഉള്‍പ്പെട്ട മദ്രാസ് പ്രസിഡന്‍സിയില്‍ മാത്രം 1900നും 21നും ഇടയില്‍ 1,74,192 പേര്‍ മരണപ്പെട്ടതായി ബ്രിട്ടീഷ് രേഖകളില്‍ പറയുന്നു. കോഴിക്കോട് റീജിണല്‍ ആര്‍ക്കെവ്‌സിലെ രേഖകളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. 1920ല്‍ മാത്രം 5645 പേരാണ് പ്ലേഗ് ബാധിച്ച് മരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഗുജറാത്തി സ്ട്രീറ്റിലാണ് രോഗം കനത്ത നാശം വിതച്ചത്. പ്ലേഗ് വ്യാപനത്തെ കുറിച്ചും,രോഗം പ്രതിരോധിക്കാന്‍ അന്നത്തെ ഭരണ കൂടം സ്വീകരിച്ച നടപടികളെ കുറിച്ചും ഇതില്‍ പറയുന്നു. 1921 ഫെബ്രുവരി മൂന്നിന് കോഴിക്കോട് കലക്ടര്‍ ഇ.എഫ് തോമസ് ,അന്നത്തെ മദ്രാസ് പ്രസിഡന്‍സി ഗവ സെക്രട്ടറിയ്ക്കയച്ച കത്തില്‍ ,പ്ലേഗ് നിയന്ത്രണ വിധേയമാണെന്നും ,അതിനാല്‍ കോഴിക്കോട് ജില്ലയെ പ്ലേഗ് വിമുക്ത ജില്ലയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 1921 ഏപ്രില്‍ മൂന്നിന് ജില്ലയെ പ്ലേഗ് വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ഇത് സര്‍ക്കാസ് ഗസറ്റില്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ മാരാകമായ രോഗമായിരുന്നു പ്ലേഗ്.

പ്രൊഫ. എം.സി. വസിഷ്ഠ്
(കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചരിത്ര വിഭാഗം മുന്‍ മേധാവിയാണ് ലേഖകന്‍)

Leave a Reply

Your email address will not be published.

Previous Story

നമ്പ്രത്ത്കര വടക്കേ ആന്തൂര വളപ്പിൽ നാരായണി അന്തരിച്ചു

Next Story

മൻമോഹൻ സിംഗ് പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പി: അരിക്കുളത്ത് കോൺഗ്രസ് നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചനം

Latest from Local News

ശ്രീ കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്  തുടക്കമായി

ശ്രീ കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടക്കമായി. യജ്ഞാചാര്യന് പൂർണ്ണ കുംഭം നൽകി യജ്ഞവേദിയിലേക്ക് സ്വീകരിച്ചു.

സാംസ്‌ക്കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുത്താമ്പി കളത്തിങ്കല്‍താഴ നിര്‍മ്മിക്കുന്ന ടി.കെ.ദാമോദരന്‍ സ്മാരക സാംസ്‌ക്കാരിക കേന്ദ്രത്തിന് നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് തറക്കല്ലിട്ടു. വൈസ് ചെയര്‍മാന്‍

ഓണാഘോഷത്തിന് ഓണേശ്വരൻ കലാരൂപത്തിന്റെ അവതരണം

ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു.

അസറ്റ് യുവ പ്രതിഭാ പുരസ്കാരം മറിയം ജുമാനക്ക്. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ സമ്മാനിച്ചു

അസറ്റ് യുവ പ്രതിഭാ പുരസ്കാരം 2025 പ്രശസ്ത ട്രെയിനി പൈലറ്റ് മറിയം ജുമാനക്ക് കേരള പ്രതിപക്ഷ ഉപ നേതാവ് പി കെ

കൊയിലാണ്ടി പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരി മുക്ക് ഷാർക്ക ബൈത്ത് ഷംസീർ (44) അന്തരിച്ചു.ഭാര്യ: ഷഫ്ന, മകൻ: ഷഹർഷാദ് പിതാവ് താനത്താം കണ്ടി കുഞ്ഞബ്ദുള്ള,