തുറയൂർ: തുറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെ അനുശോചന യോഗവും മൗന ജാഥയും സംഘടിപ്പിച്ചു. എ. കെ കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ, ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി ദുൽഖിഫിൽ, ടി. പി അസീസ് മാസ്റ്റർ, വി. വി അമ്മത് മാസ്റ്റർ, ഇല്ലത്ത് രാധാകൃഷ്ണൻ, എ. കെ അബ്ദുറഹിമാൻ, ടി. എം രാജൻ, ഇ. കെ ബാലകൃഷ്ണൻ, പിലാകാട്ട് അശോകൻ, കെ പി അബ്ദുറഹിമാൻ മാസ്റ്റർ, എം. ടി അഷ്‌റഫ്, പി. പി റഫീഖ്, ആദിൽ മുണ്ടിയത്ത്, ജോജി ദിനേശ്, സുഭാഷ് എ. കെ അനുശോചനം രേഖപ്പെടുത്തി
