കൃപേഷ് – ശരത് ലാൽ കൊലപാതക കേസ്സിൽ 14 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.ബി.ഐ. കോടതിയുടെ വിധി ഹിംസയുടെ രാഷ്ട്രീയത്തിനേറ്റ ശക്തമായ പ്രഹരമാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. ജുഡീഷ്യറിയുടെ ഔന്നത്യവും അന്തസ്സും ഉയർത്തിപ്പിടിച്ച ഈ വിധി പ്രഖ്യാപനം നിയമസംവിധാനത്തിലും നീതിയിലും വിശ്വസിക്കുന്ന സർവ്വരെയും സന്തോഷിപ്പിക്കുന്നു.
അക്രമ രാഷ്ട്രീയത്തിൻ്റെ കഠാരമുനയിൽ ഇനിയൊരു ജീവൻ പൊലിയരുത്.
അര നൂറ്റാണ്ടിലേറെയായി ഉത്തര മലബാറിൽ ഉടനീളം ചുടലക്കളം സൃഷ്ടിച്ച സി.പി.എം. ഇനിയെങ്കിലും ആയുധം താഴെ വെക്കാനുള്ള ധാർമ്മിക ധീരത കാട്ടണം. മുഖ്യമന്ത്രി പിണറായി തന്നെ ഹിംസയുടെ രാഷ്ട്രീയത്തിന് അറുതി വരുത്താൻ മുൻകൈയെടുക്കണം.
ആയുധം താഴെ വെക്കൂവെന്ന് പിണറായി അണികളൊട് ആത്മാർത്ഥമായി ആവശ്യപ്പെട്ടാൽ ആ നിമിഷം അക്രമ രാഷ്ട്രീയം കേരളത്തിൽ അവസാനിക്കും. പശ്ചിമ ബംഗാളിലും ത്രിപുരയിലും പ്രസ്ഥാനത്തിൻ്റെ അടിവേരുകൾ പിഴുതെറിയപ്പെട്ടത് മറക്കരുത്.
ഇനിയും അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ കേരളമെന്ന സി.പി.എം. ൻ്റെ അവസാനത്തെ തുരുത്തും നഷ്ടപ്പെടുമെന്നതിൽ സംശയമില്ല.
സി.ബി.ഐ. ഈ കേസ്സ് അന്വേഷിച്ചില്ലായിരുന്നുവെങ്കിൽ, തെളിവുകൾ നശിപ്പിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ കൊലപാതകമായി പേരിയ കേസ്സും മാറുമായിരുന്നു. സി.ബി.ഐക്ക് നിർഭയമായി മുന്നോട്ടു പോകാൻ സ്വാതന്ത്ര്യം നൽകിയാൽ ഏത് കേസ്സും തെളിയിക്കാൻ കഴിയുന്ന പ്രാപ്തരായ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. 14 പ്രതികൾ കുറ്റക്കാരാണെന്ന് സി. ബി. ഐ. കോടതി കണ്ടെത്തി. കേരളം ഇനി കാത്തിരിക്കുന്നത് കുറ്റവാളികൾക്ക് മാതൃകാ പരമായ ശിക്ഷ നല്കാനും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുമാണ്.
Latest from Local News
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍
ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30
സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്