പുതുചിന്തകൾക്ക് പല വർണ്ണമേകുന്നതോടൊപ്പം പുതുവർഷത്തെ വരവേൽക്കാൻ തോണിക്കടവിലേക്കൊരു യാത്ര

കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതിക്ക് ഒട്ടും പോറലേൽപ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം. കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിനടുത്തു തന്നെയാണ് വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറയും.

കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാനും അവധി ദിനങ്ങൾ ആഘോഷമാക്കാനും അനുയോജ്യമാണ്‌ തോണിക്കടവും കരിയാത്തുംപാറയും. മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാർക്ക് നൽകുന്നത് ഹൃദ്യമായ അനുഭവമാണ്. കക്കയം മലനിരകളും, ബോട്ട് സർവീസിന് അനുയോജ്യമായ കുറ്റ്യാടി റിസർവോയറിൻറ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ചപോലെയാണ് കരിയാത്തും പാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്. പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും തണുത്ത വെള്ളവും സഞ്ചാരികൾക്ക് നൽകുക മനസ് കുളിർപ്പിക്കുന്ന അനുഭവങ്ങളാണ്. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി തോണിക്കടവ് ഇന്നുകാണുന്ന രൂപത്തിലേക്ക് മാറിയിട്ട് ചുരുക്കംവർഷങ്ങളായതേയുള്ളൂ. എന്നിരുന്നാലും ഈ കാലത്തിനുള്ളിൽത്തന്നെ കോഴിക്കോടുകാരുടെയും സമീപജില്ലക്കാരുടെയും പ്രിയപ്പെട്ട ഇടമായി മാറാൻ തോണിക്കടവിന് കഴിഞ്ഞിട്ടുണ്ട്.

എവിടേക്കാണോ നോക്കുന്നത് അവിടയെല്ലാം രസകരമായ കാഴ്ചകളാണുള്ളതെന്നതാണ് ഇവിടത്തെ പ്രത്യേകത. ആകാശത്തെ തൊട്ടുനിൽക്കുന്ന കക്കയം മലനിരകളുടെ കാഴ്ചമുതൽ കുറ്റ്യാടി റിസർവോയറിന്‍റെ ഭാഗമായ ജലായശത്തിന്റെ കാഴ്ചയും ഹൃദയംകവരും. കുന്നുകൾക്കിടയിലായി നിൽക്കുന്ന ദ്വീപുകളും ഇവിടുത്തെ മറ്റൊരാകർഷണമാണ്. തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരുഘടകമാണ് ഇവിടുത്തെ വാച്ച്ടവർ. മുകളിൽനിന്നുനോക്കിയാൽ പ്രദേശത്തെ മുഴുവൻകാഴ്ചകളും ആകാശത്തുനിന്നെന്നപോലെ കാണാം. പച്ചപ്പ് പുതച്ചുനിൽക്കുന്ന ജലാശയവും ചുറ്റിലും നിറഞ്ഞുനിൽക്കുന്ന കാടും മരങ്ങളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ച.

ദീപാലംകൃതമായ തോണിക്കടവിൽ സെൽഫിയെടുക്കാനും റീൽസെടുക്കാനും നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ്-പുതുവത്സര അവധി കണക്കിലെടുത്ത് ബുധനാഴ്ച വൈകീട്ടാണ് തോണിക്കടവിൽ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി നേതൃത്വത്തിൽ ലൈറ്റ് ഫെസ്റ്റ് ആരംഭിച്ചത്. തോണിക്കടവിന് ചുറ്റുമുള്ള മരങ്ങളും നടപ്പാതയുടെ വശങ്ങളും വാച്ച്ടവറുമെല്ലാം ദീപാലംകൃതമാണ്. ജനുവരി മൂന്നുവരെ ദിവസവും വൈകീട്ട് ആറുമുതൽ എട്ടുമണിവരെ തോണിക്കടവ് പുതുദീപത്തിൽ കുളിച്ചുനിൽക്കും.

കോഴിക്കോട് നിന്ന് 50 കിലോമീറ്റർ ദൂരത്തിലാണ് തോണിക്കടവ് സ്ഥിതി ചെയ്യുന്നത്. നാല് റൂട്ടുകളാണ് ഇവിടേക്ക് എത്തിച്ചേരാനായുള്ളത്. കോഴിക്കോട് നിന്ന് ബാലുശ്ശേരി- കൂരാച്ചുണ്ട്- കല്ലനോട് വഴി വരുന്നതാണ് ഒന്നാമത്തെ റൂട്ട്. കോഴിക്കോട് നിന്ന് താമരശ്ശേരി വന്ന് എസ്റ്റേറ്റ്മുക്ക്- തലയാട് വഴിയും തോണിക്കടവിലെത്താം. മറ്റൊന്ന് പേരാമ്പ്രയിൽ നിന്നും കൂരാച്ചുണ്ട്- കല്ലനോട് വഴി എത്തിച്ചേരുന്നതാണ്. കണ്ണൂരിൽ നിന്നാണ് യാത്രയെങ്കിൽ കണ്ണൂർ തലശ്ശേരി- നാദാപുരം -കുറ്റിയാടി – ചക്കിട്ടപാറ വഴി ഇവിടെയെത്താം.

Leave a Reply

Your email address will not be published.

Previous Story

എംഎസ് സൊല്യൂഷനിലെ അധ്യാപകർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു

Next Story

രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ സംവിധാനമൊരുക്കാൻ അഞ്ച് മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി

Latest from Main News

ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചന

ഹയർ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ക്ലാസ് പീരിയഡ് മുക്കാൽ മണിക്കൂറിൽനിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യത തേടി വിദ്യാഭ്യാസ വകുപ്പ്. പീരിയഡ്

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന്  ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും. കത്തിന്റെ കരട് മുഖ്യമന്ത്രി പിണറായി വിജയൻ