മൂടാടിയില്‍ വനിതകള്‍ക്ക് ആറ് കേന്ദ്രങ്ങളില്‍ യോഗ പരിശീലനം

മൂടാടി ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ആറ് കേന്ദ്രങ്ങളിലാണ് പരിശീലന പരിപാടി നടക്കുന്നത്. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. ജനകീയാസൂത്രണ പദ്ധതിയില്‍ വനിത ഘടക പദ്ധതിയായാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. പൂര്‍ണമായും സൗജന്യമായാണ് പരിശീലനം.

യോഗ പരിശീലനത്തിന് ആഗ്രഹിക്കുന്നവരെ വാര്‍ഡുകളില്‍ നിന്ന് താല്പര്യമുള്ളവരെ അപേക്ഷയിലൂടെ കണ്ടെത്തും. ഇവര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യപ്രദമായ കേന്ദ്രം തീരുമാനിക്കും. ദിവസം ഒരു മണിക്കൂര്‍ വീതം ഒരു മാസമാണ് ഒരു ബാച്ചിന് പരിശീലനം. യോഗ പരിശീലകരെ യോഗ്യത നോക്കി ഇന്റര്‍വ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ജീവതശൈലീ രോഗങ്ങള്‍ക്കും മറ്റ് ശാരീരിക മാനസിക ബുദ്ധിമുട്ടുകളും പരിഹാരമായി യോഗ പരിശീലനം മാറുകയാണ്. പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണ യോഗ പരിശീലനത്തിനുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മുത്താമ്പി എൻ.എസ്.ഗ്രന്ഥാലയം എം.ടി.വാസുദേവൻ നായർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Next Story

വീമംഗലം നടുവിലക്കണ്ടി ആയിഷ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം

അധ്യാപക നിയമനം

കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി കോം

നേത്രരോഗ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് നടത്തി

  ടൗൺ റസിഡന്റ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് (TRAC), ശ്രീരാമാന’ന്ദാശ്രമം ചെങ്ങോട്ടുകാവ്, സീനിയര്‍ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിൽ

കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ അന്തരിച്ചു

  കൊയിലാണ്ടി :മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ),യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു.