രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും സർവീസ് പുനരാരംഭിക്കുന്നു

രൂപമാറ്റം വരുത്തി നവകേരള ബസ് കോഴിക്കോട് – ബംഗുളുരു റൂട്ടിലാണ് ബസ് സർവീസ് ആരംഭിക്കുന്നു. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും. മൊത്തത്തിൽ 37 സീറ്റുകളാണ് ബസിൽ ഉള്ളത്. പതിനൊന്ന് സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിരിക്കുന്നത്. ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്.  മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്കും കുറച്ചു. ബംഗുളൂരു – കോഴിക്കോട് യാത്രയ്ക്ക് ഈടാക്കുക 930 രൂപയായിരിക്കും. നേരത്തെ ഇത് 1280 രൂപ ആയിരുന്നു.

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ്സാണ് പിന്നീട് ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ സർവീസ് തുടങ്ങിയത്. മെയ് മാസം 5 മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ 1240 രൂപ നിരക്കില്‍ സര്‍വീസ് തുടങ്ങിയത്. പുലര്‍ച്ചെ 4 മണിക്ക് ബെംഗളുരുവിലേക്കും ഉച്ചയ്ക്ക് 2.30തിന് തിരിച്ചുമുള്ള സര്‍വീസുകളില്‍ ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് ബുക്കിങ് കുറയുകയായിരുന്നു. ഉയര്‍ന്ന നിരക്കും സമയ ക്രമീകരണത്തിലെ പ്രശ്നങ്ങളുമാണ് ബുക്കിങ് കുറയുന്നതിന് കാരണമെന്ന് ജീവനക്കാർ വിലയിരുത്തുന്നു. പിന്നാലെയാണ് രൂപമാറ്റം വരുത്തി വീണ്ടും നിരത്തിലിറക്കുന്നത്. പുതുക്കിയ സമയക്രമം കെഎസ്ആർടിസി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published.

Previous Story

തുടർഭരണത്തിന് വേണ്ടി വർഗ്ഗീയ ധ്രുവീകരണം നടത്തിയ നേതാവല്ല ലീഡർ കെ.കരുണാകരൻ-ഷാഫി പറമ്പിൽ എം.പി

Next Story

കോഴിക്കോട് കൊയിലാണ്ടിയിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ

Latest from Main News

താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി.കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ചിൽ

സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടി തുടങ്ങി

സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടികൾ തുടങ്ങി. മെഡിസെപ് കാർഡിലെയും ആശുപത്രികളിൽ നൽകുന്ന തിരിച്ചറിയൽ രേഖകളിലെയും വിവരങ്ങളിലെ പൊരുത്തക്കേട്

റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തും

റീൽസ് ചിത്രീകരിക്കാനായി യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവവുമായി ബന്ധപ്പെട്ട് നാളെ കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ ആറ് ദിവസത്തെ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; കേരളത്തിൽ മഴ ശക്തമാകുന്നു

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍