മൂടാടി ഗോഖലെ യു. പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഗോഖലെ യു. പി സ്‌കൂളിൽ പൂർവ വിദ്യാർഥി സംഗമവും പൂർവ വിദ്യാർഥി സംഘടനാ രൂപീകരണവും നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അഡ്വ. ഷഹീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. സുരേന്ദ്രകുമാർ സ്വാഗതം പറഞ്ഞു. പൂർവ്വ അധ്യാപകരായ മോഹനൻ, റജിന സത്യപാലൻ, ലളിത, ബേബി, പി. ടി. എ പ്രസിഡന്റ്മുഹമ്മദ് റിയാസ്, രഘുനാഥ്, കെ റാഷിദ്, ടി കെ ബീന സംസാരിച്ചു. 2025 ഫെബ്രുവരി 7, 8 തീയതികളിൽ നടക്കുന്ന നൂറാം വാർഷികാഘോഷം വിജയിപ്പിക്കാൻ സംഗമം തീരുമാനിച്ചു.

Leave a Reply

Your email address will not be published.