കൊയിലാണ്ടി വ്യാപാരഭവൻ പൂട്ടി സീൽ ചെയ്തു

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിൽ നിന്നും പുറത്താക്കിയ പ്രസിഡണ്ട് കെ.പി.ശ്രിധരനും കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് പൂട്ടി സീൽ ചെയ്ത വ്യാപാരഭവൻ താക്കോൽ കോടതിയിൽ നിൽക്കെ ശ്രീധരൻ പൂട്ട് പൊളിച്ച് അകത്ത് കടന്നിരുന്നു. ഇതിനെതിരെ വടകര ആർ.ഡി.ഒ.കോടതി നടപടി സ്വീകരിക്കുകയും കൊയിലാണ്ടി പോലീസിന് ഓഫീസ് പൂട്ടി സീൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു.

Leave a Reply

Your email address will not be published.