ഹൃദയത്തിൽ കനിവ് നിറച്ച് ബീരാൻകുട്ടി ഹാജിയുടെ ജീവിത സഞ്ചാരം

ഒരു തുണ്ട് ഭൂമിക്കായി സഹോദരങ്ങൾ പോലും കലഹിച്ചുപിരിയുന്ന  ഈ കെട്ട കാലത്ത് കാരയാട് തണ്ടയിൽ താഴെ മേലിപ്പുറത്ത് ബീരാൻകുട്ടി ഹാജി മനുഷ്യസ്നേഹത്തിന് ഉദാത്ത മാതൃക തീർക്കുന്നു. കിടപ്പാടമില്ലാത്ത ഒരു കുടുംബത്തിന് ഭൂമി ദാനം ചെയ്ത അറുപത്തിരണ്ടുകാരനായ ബീരാൻകുട്ടി ഹാജി ആറുവർഷത്തോളമായി കുരുടിമുക്കിൽ ഓട്ടോ ​ഡ്രൈവറാണ്. അതിന് മുമ്പ് കൊയിലാണ്ടി-അഞ്ചാം പീടിക റൂട്ടിൽ ടാക്സി ജീപ്പ് ഡ്രൈവറായിരുന്നു.

അരിക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മേലിപ്പുറത്ത് താഴെ കുടുംബ വകയിൽ കിട്ടിയ ഇരുപത്തിനാല് സെന്റ് ഭൂമിയിൽ നിന്നും മൂന്ന് സെന്റ് നിരാലംബരും നാട്ടുകാരുമായ ദമ്പതികൾക്കാണ് അദ്ദേഹം ദാനം ചെയ്തത്.  സ്വന്തമായി ഭൂമിയും സമ്പത്തും അദ്ദേഹത്തിന് ഒരുപാടൊന്നുമില്ല. നിത്യേന മുസാഫിർ എന്ന പേരുള്ള ഓട്ടോ ഓടിച്ച് ജീവിതമാർ​ഗം കണ്ടെത്തുന്നു. അറബിയിൽ മുസാഫിർ എന്നാൽ സഞ്ചാരി എന്നർത്ഥം. ഭൂമിയിൽ നമ്മളെല്ലാം സഞ്ചാരികൾ മാത്രമാണ്. പടച്ചോന്റെ കണക്ക് പുസ്തകത്തിൽ ആയുസ് തീരുമ്പോൾ മനുഷ്യരെല്ലാം പരലോകത്തേക്ക് പോകും. ജീവിച്ചിരിക്കുമ്പോൾ ഏറ്റവും ദരിദ്രനായ ഒരാളുടെ കണ്ണീരൊപ്പുന്നത് മതവിശ്വാസിയും കോൺ​ഗ്രസുകാരനുമായ എനിയ്ക്ക് ഹൃദയം നിറഞ്ഞ സംതൃപ്തി നൽകുന്നു.- ബീരാൻകുട്ടി ഹാജി സന്തോഷത്തോടെ പറയുന്നു.

കാരയാട് ഒന്നാം വാർഡ് 148 ബൂത്ത് കോൺ​ഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായാണ് ബീരാൻകുട്ടി ഹാജി. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ ഭാര്യ ജമീലയുടെയും മക്കളുടെയും സഹായം അദ്ദേഹത്തിനുണ്ട്. ജനുവരി 2ന് ഏക്കാട്ടൂരിൽ നടക്കുന്ന ഉമ്മൻചാണ്ടി ചാരിറ്റബിൾ സെന്റർ ഉദ്ഘാടന പരിപാടിൽ ഭൂമിയുടെ പ്രമാണം ഷാഫി പറമ്പിൽ എം പി ​ദമ്പതികൾക്ക് കൈമാറും. ബീരാൻകുട്ടി ഹാജിക്ക് പിന്തുണയുമായി ഉറ്റ സുഹൃത്തുക്കളും കോൺ​ഗ്രസ് പ്രവർത്തകരുമായ ശിവൻ ഇലന്തിക്കരയും ഹാഷിം കാവിലുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

എൻ.എസ്‌.എസ്‌. വിദ്യാർത്ഥികളുടെ സർഗ്ഗസല്ലാപം 

Next Story

പെരുന്ന എൻഎസ്എസ് മന്നം ജയന്തി പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Latest from Local News

ബാബു കൊളപ്പള്ളിക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡ്

കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ അവാർഡ് ബാബു കൊളപ്പള്ളിക്ക്. മുപ്പത്തിയഞ്ച് വർഷത്തിലധികമായി നൂലലങ്കാര കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പോണ്ടിച്ചേരി

കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എഞ്ചിനീയറുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി

കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എൻജിനീയർ സതീശനുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി. തീരദേശ റോഡിന്റെ പണി ജനുവരി 25ന്

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കരട് പട്ടിക പരിശോധനയ്ക്കായി ലഭ്യമാണെന്ന് ജില്ല കളക്ടര്‍

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍