കുറുവാ സംഘത്തിന് പിന്നാലെ തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷണം സംഘം ഇറാനി ഗ്യാങ് കേരളത്തിൽ

കുറുവാ സംഘത്തിന് പിന്നാലെ തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷണം സംഘം ഇറാനി ഗ്യാങ് കേരളത്തിൽ. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ പിടിയിലായി. നെടുംകണ്ടത്തെ ജുവലറിയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഗാങ്ങില്‍പ്പെട്ട രണ്ട് പേര്‍ പിടിയിലായിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരവധി മേഖലകളില്‍ മോഷണം നടത്തിയിട്ടുള്ളവരാണ് അറസ്റ്റിലായത്.

മധുര പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാര്‍ ജുവെല്‍സില്‍ ആഭരണങ്ങള്‍ വാങ്ങേനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്. ആഭരണങ്ങള്‍ കാണുന്നതിനിടെ ഹൈദര്‍, സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. സംഭവം ശ്രദ്ധിച്ച ഉടമ ഉടന്‍ തന്നെ ഇയാളെ പിടികൂടി.

ജ്വല്ലറിയില്‍ നിന്ന് ഇറങ്ങിയോടി ബസ് മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മുബാറക്കിനെ ശാന്തന്‍പാറ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി മോഷണങ്ങളും കൊള്ളയും നടത്തിയിട്ടുള്ള തമിഴ്‌നാട് ഇറാനി ഗ്യാങ്ങിലെ അംഗങ്ങളാണ് അറസ്റ്റിലായവര്‍. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായി തിരിഞ്ഞാണ് ഇവരുടെ മോഷണം. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ ഇറാനി ഗ്യാങ് സമാനമായ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാനും നാളുകള്‍ക്കു മുമ്പ് ഇതേ സംഘമാണ് കോട്ടയത്തും രാജാക്കാട്ടിലും ജൂവലറികള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിയത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു

Next Story

ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് (26) മണ്ഡല പൂജ

Latest from Main News

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി

കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട്