നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്

നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്നും ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. സാഹചര്യ തെളിവുകളോ ഡിജിറ്റല്‍ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാന്‍ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലന്‍സ് വ്യക്തമാക്കി. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് നേരത്തെ റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടിലില്ല.

ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

അതേസമയം, നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കാന്‍ ശ്രമിച്ച് മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതോടെ പി പി ദിവ്യക്ക് നഷ്ടമായത്. പി പി ദിവ്യ മാനസികമായി നവീന്‍ ബാബുവിനെ ദ്രോഹിച്ചിരുന്നുവെന്നും ഇല്ലാത്ത ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ദിവ്യ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് നവീന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, നവീന്‍ ബാബുവിനെ കൊന്നതാണെന്ന ആരോപണവും ശക്തമാണ്.

Leave a Reply

Your email address will not be published.

Previous Story

എം.ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ; അന്തിമോപചാരം അർപ്പിക്കാൻ വീട്ടിൽ മാത്രം അവസരം, സംസ്കാരം വൈകിട്ട്

Next Story

ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

Latest from Main News

വയനാട്ടിലേക്ക് ബദൽ പാത; പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് വീണ്ടും ചർച്ചയാവുന്നു

വയനാട്ടിലേക്കുള്ള അടിവാരം ലക്കിടി ചുരം റോഡിൽ സ്ഥിരമായി ഉണ്ടാവുന്ന മണ്ണിടിച്ചിൽ കാരണം ഗതാഗതം വഴിമുട്ടുന്ന സാഹചര്യത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ്

കുടുംബശ്രീ സ്വാദ് ഇനി സൊമാറ്റോ വഴിയും ….

 ആദ്യഘട്ടത്തില്‍ സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്നത് പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അമ്പതോളം ഹോട്ടലുകള്‍ തിരുവനന്തപുരം: കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത; കുറ്റ്യാടി ചുരം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യാനുസരണം ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന