കൊയിലാണ്ടി: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയിൽവേ ഒരു വർഷം മുൻപ് ആരംഭിച്ച ഷൊർണൂർ-കണ്ണൂർ – സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന്റെയും കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന്റെയും സർവീസ് 2025 ജൂൺ ഒൻപത് വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർ ട്ടേഷൻ മാനേജർ അറിയിച്ചു. ദിവസവും ഈ സ്പെഷ്യൽ വണ്ടികൾ സർവീസ് നടത്തും.ഈ രണ്ടു വണ്ടികളുടെയും സർവീസ് ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു . യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് 2025 ജൂൺ 9 വരെ സർവ്വിസ് നീട്ടിയത്
‘ഷൊർണൂർ-കണ്ണൂർ സ്പെ ഷ്യൽ എക്സ്പ്രസ് (നമ്പർ 06031) ഷൊർണൂരിൽനിന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് യാത്ര തുട
ങ്ങും. രാത്രി 7.25-ന് കണ്ണൂരിലെത്തും. കണ്ണൂർ-ഷൊർണൂർ സ്പെ ഷ്യൽ എക്സ്പ്രസ് (നമ്പർ 06032) രാവിലെ 8.10-ന് കണ്ണൂരിൽനിന്ന് യാത്ര തുടങ്ങും. 11.45-ന് ഷൊർ ണൂരിൽ എത്തും. ഈ രണ്ട് വണ്ടികളും ദിവസവും സർവീസ് നടത്തുന്നത് നൂ റുകണക്കിന് യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്നുണ്ട്.പരശുറാം ഉൾപ്പെടെയുള്ള തീവണ്ടികളിൽ തിരക്ക് കുറയ്ക്കാനും ഇതുകൊണ്ട് സാധിക്കുന്നുണ്ട്. ഈ രണ്ട് ട്രെയിനുകളും സ്ഥിരമായി സർവീസ് നടത്തണമെന്നാണ് യാത്ര ക്കാരുടെ ആവശ്യം.
