മേഘ പനങ്ങാട്,ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി,ഉദ്ഘാടനം മത്സരത്തിൽ കോഴിക്കോട് പാലക്കാടിനെ പരാജയപ്പെടുത്തി

മേഘ പനങ്ങാട് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി -മേഘവര്‍ണ്ണം – 25 ,സംസ്ഥാനജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പനങ്ങാട് നോര്‍ത്ത് മേഘ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ തുടങ്ങി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് വി.എം .കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഈ അച്യുതൻ മാസ്റ്റർ,എ കെ പ്രേമൻ,കെ വി ദാമോദരൻ,പി പ്രേംനാഥ്,എ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ഉദ്ഘാടന മത്സരത്തിൽ കോഴിക്കോട് പാലക്കാട് പരാജയപ്പെടുത്തി 14 ജില്ലകളില്‍ നിന്ന് 18 വയസ്സിന് താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published.