പേരാമ്പ്രയില്‍ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ ആരംഭിക്കാന്‍ 10 കോടിയുടെ ഭരണാനുമതി

കോഴിക്കോട് : പേരാമ്പ്രയില്‍ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ ആരംഭിക്കുന്നതിന് കിഫ്ബി മുഖേന 10 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പേരാമ്പ്രയില്‍ ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായാണ് ഇപ്പോള്‍ ഹോസ്സ് സ്പൈസ് സെന്റര്‍ ആരംഭിക്കാന്‍ ഭരണാനുമതിയായത്. ബയോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തിനുള്ള ഡി.പി.ആര്‍ തയ്യാറാക്കാന്‍ ടെന്‍ഡര്‍ ഇതിനകം നല്‍കി കഴിഞ്ഞിട്ടുണ്ട്. സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്നും പുറത്താക്കപ്പെട്ട് ജനവാസ മേഖലയില്‍ ഇറങ്ങുന്നതും പരിക്കു പറ്റിയതും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതുമായ കുടവകളെയും മറ്റും പുനരധിവസിപ്പിക്കുന്നതിനാണ് ഹോസ്സ്സ്പൈസ് സെന്റര്‍. സംസ്ഥാന വനം വികസന ഏജന്‍സി ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കല്‍ (SPV) മുഖേന ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. മനഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനത്തിന് പുറത്തിറങ്ങുന്നതും പരിക്കേറ്റതുമായ വന്യജീവികളെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനായി വയനാട്ടിലെ കുപ്പാടിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ അനിമല്‍ ഹോസ്സ് സ്പൈസ് സെന്ററാണ് പേരാമ്പ്രയിലെ ബയോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായി ആരംഭിക്കാന്‍ ഭരണാനുമതിയായത്.

Leave a Reply

Your email address will not be published.

Previous Story

വാട്ടര്‍ ഫെസ്റ്റിനെ വരവേല്‍ക്കാന്‍ മാലിന്യ മുക്തമായി ബേപ്പൂര്‍ ബീച്ച്; ശുചീകരണ യജ്ഞം നടത്തി

Next Story

കേരളം ഭരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ : നിജേഷ് അരവിന്ദ്

Latest from Local News

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 12-09-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 12-09-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം

സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കാൻ മുന്നൊരുക്കങ്ങളുമായി കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി

2026 ൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് മേലടി ബ്ലോക്ക്

നഗരസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നു കൊയിലാണ്ടിയിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ യാത്ര

നഗരസഭാ തെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാവുന്നു.കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് വികസനം മുന്നേറ്റ യാത്ര