വാട്ടര്‍ ഫെസ്റ്റിനെ വരവേല്‍ക്കാന്‍ മാലിന്യ മുക്തമായി ബേപ്പൂര്‍ ബീച്ച്; ശുചീകരണ യജ്ഞം നടത്തി

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ പ്രധാന വേദിയായ ബേപ്പൂര്‍ ബീച്ചില്‍ ശുചീകരണ യജ്ഞം നടത്തി. വാട്ടര്‍ ഫെസ്റ്റിനെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണ പ്രവൃത്തി ബേപ്പൂര്‍ ഡവലപ്പ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ടി രജനി, കെ രാജീവ്, ടി കെ ഷെമീന, വാട്ടര്‍ ഫെസ്റ്റ് വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ്, ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ സന്ദേശ്, മീഡിയാ കമ്മറ്റി ചെയര്‍മാന്‍ സനോജ് കുമാര്‍ ബേപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍, എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍, വിവിധ കോളേജുകളിലെ ടൂറിസം ക്ലബ്ബ് വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.

ബേപ്പൂര്‍ ഫെസ്റ്റ് നടക്കുന്ന ബേപ്പൂര്‍ മറീന, ജങ്കാര്‍ പരിസരം, പുലിമുട്ട്, ഫുഡ് ഫെസ്റ്റ് നടക്കുന്ന പാരിസണ്‍സ് പരിസരം ഉള്‍പ്പെടെ ബേപ്പൂര്‍ ബീച്ചിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തിയ ശുചീകരണ യജ്ഞത്തില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഇവിടെ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കോഴിക്കോട് കോര്‍പറേഷന് കൈമാറി. വാട്ടര്‍ ഫെസ്റ്റിന്റെ മറ്റൊരു വേദിയായ ചാലിയം ബീച്ചിലും തിങ്കളാഴ്ച ശുചീകരണ യജ്ഞം നടത്തിയിരുന്നു. ഡിസംബര്‍ 27 മുതല്‍ 29 വരെയാണ് വാട്ടര്‍ ഫെസ്റ്റ് നടക്കുക.

Leave a Reply

Your email address will not be published.

Previous Story

ജലം ജീവിതം ബോധവത്കരണവുമായി വിദ്യാർത്ഥികൾ

Next Story

പേരാമ്പ്രയില്‍ അനിമല്‍ ഹോസ് സ്പൈസ് സെന്റര്‍ ആരംഭിക്കാന്‍ 10 കോടിയുടെ ഭരണാനുമതി

Latest from Main News

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ