ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ കൊയിലാണ്ടി പ്രാദേശിക കേന്ദ്രം: സപ്തദിന എൻ.എസ്.എസ് ക്യാമ്പിന് തുടക്കമായി

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രം കൊയിലാണ്ടി സപ്തദിന എൻ.എസ്.എസ് ക്യാമ്പിന് പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ‘സുസ്ഥിര വികസനത്തിന്‌ എൻ.എസ്.എസ് യുവത’ എന്ന സന്ദേശവുമായി ഡിസംബർ 23 മുതൽ ഡിസംബർ 29 വരെ നടക്കുന്ന ക്യാമ്പ് ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌  കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ്‌ ഡയറക്ടർ ഡോ. പുഷ്പദാസൻ കുനിയിൽ, ക്യാമ്പ് ഡയറക്ടർ ഡോ. മഹിമ, ലതിക കെ (പ്രിൻസിപ്പൽ),  ശ്രീലത (എച്ച്.എം) എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീമതി നിഷ മണങ്ങാട്ടിന്റെ അധ്യക്ഷതയിൽ 14ാം വാർഡ് മെമ്പർ സോയ എം കെ സ്വാഗതം പറഞ്ഞു. ഡോ സുജയ് കുമാർ സി കെ ( എൻ.എസ്.എസ്  പ്രോഗ്രാം ഓഫീസർ) നന്ദിയും രേഖപ്പെടുത്തി. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published.