പ്രിയദർശിനി മൂന്നാം വാർഷികം. സാംസ്കാരിക സദസ്സ് നടത്തി

പേരാമ്പ്ര. വാളൂർകേന്ദ്രമായി പ്രവർത്തിക്കുന്ന പ്രിയദർശിനി ഗ്ലോബൽ കോൺഗ്രസ്‌ കൂട്ടായ്മ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. രമേശ്‌ കാവിൽ ഉദ്ഘാടനം ചെയ്തു. വി കെ രാമകൃഷ്ണൻ അധ്യക്ഷനായി. കുഞ്ഞബ്ദുള്ള വാളൂർ, എംകെ ദിനേശൻ, ഫൈസൽ എം കെ സംസാരിച്ചു. തുടർന്ന് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ കഥയെ ആസ്പദമാക്കി തിരുവനന്തപുരം സാഹിതി തീയേറ്റർസ് അവതരിപ്പിച്ച നാടകം അരങ്ങേറി.വാർഷിക സമ്മേളനം ഷാഫി പറമ്പിൽ എം പി നാളെ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടക, നടി -നടന്മാരെ ആദരിക്കും. എം ബി ബി എസ് ഉന്നത വിജയം നേടിയ ഫാത്തിമ ഫെബിൻ ഉപഹാരം നൽകി അനുമോദിക്കും. പ്രദേശത്തെ കലാകാരൻമാർ ഒരുക്കുന്ന വിവിധ പരിപാടികൾ തുടർന്ന് നടക്കും.

Leave a Reply

Your email address will not be published.