ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടീസ്

/

ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടീസ്. ഷുഹൈബിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷുഹൈബ് ഇപ്പോൾ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ചോ​ദ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ എവിടെ നിന്ന് ആരൊക്കെ ഇതിന് സഹായിച്ചു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും കണ്ടെത്തേണ്ടത്. അതോടൊപ്പം അധ്യാപകർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാരുടെ സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിൽ ക്ലാസ് എടുത്തിരുന്നവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

അതേസമയം ക്രിസ്‌മസ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണ വിധേയരായ കൊടുവള്ളി ഓൺലെെൻ യൂട്യൂബ് ചാനൽ എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഷുഹൈബ് കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാൾ പിടിയിൽ

Next Story

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി

Latest from Local News

ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബിത അനിൽകുമാറിന് തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ അനുമോദനം

  അരിക്കുളം: ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ് താരം അബിത അനിൽകുമാറിനെ തണ്ടയിൽ താഴെ

കൊയിലാണ്ടി ഫെസ്റ്റ് 2025 കൂപ്പൺ പ്രകാശനം ചെയ്തു

  കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ കൂപ്പൺ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 11 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 11 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം ഇല്ലം നിറച്ചടങ്ങ് ഭക്തിനിർഭരമായി

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ ഒത്തുകൂടി.ഞായറാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് നിറച്ചടങ്ങുകൾക്ക്

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്.