കിണറ്റിൽ വീണ പശുവിനെ കരക്കെത്തിച്ചു; ജീവൻ രക്ഷിക്കാൻ ആയില്ല

അരിക്കുളം പഞ്ചായത്തിലെ മാവട്ട് ചാലക്കൽ മീത്തൽ ദേവിയുടെ ഒരു വയസ്സ് പ്രായമായ പശു വീട്ടുപറമ്പിലെ കിണറ്റിൽ വീണു. 70 അടി താഴ്ചയും ആൾമറയും ഇല്ലാത്ത കിണറ്റിലാണ് പശു വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ സേന എത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.കെ.ഇർഷാദ് , ജിനീഷ് കുമാർ എന്നിവർ കിണറ്റിൽ ഇറങ്ങി അര മണിക്കൂറോളം സാഹസപ്പെട്ട് പശുവിനെ ബെൽറ്റ് കൊണ്ട് കെട്ടി സേനാംഗങ്ങളുടെയും സഹായത്തോടുകൂടി കരക്കെത്തിച്ചെങ്കിലും പശുവിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. കെ ബാബു, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ കെ. ബിനീഷ്, കെ.എം.സനൽരാജ് , കെ.ഷാജു , ഹോംഗാർഡ് അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.