അരിക്കുളം: പുൽപ്പള്ളി പെരിക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സാഹിത്യക്കുട്ടായ്മയായ സാഹിത്യ വേദി സംസ്ഥാന തലത്തിൽ നടത്തിയ കവിത രചനാ മത്സരത്തിൽ പുരസ്കാരം നേടിയ ജാഹ്നവി സൈരയെ അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ടി ടി ശങ്കരൻ നായർ മെമൻ്റോ കൈമാറി. ജാഹ്നവി സൈര കവിതാലാപനം നടത്തി. ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡൻ്റ് മോഹനൻ കൽപ്പത്തൂർ, ഭാസ്കരൻ എടക്കുറ്റ്യാപ്പുറത്ത്, അംജിത്ത് കൊരട്ടിയിൽ, കെ കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
