കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഞായറാഴ്ച ദീപാരാധനക്ക് ശേഷം നടന്ന കൊടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പുതുതായി നിർമ്മിച്ച ഊട്ടുപുരയുടെ സമർപ്പണം നടന്നു.
23 ന് തിങ്കളാഴ്ച സരിഗമ മ്യൂസിക്ക് കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തി ഗാനമേള, 24 ന് ആദര സദസ്സ്, രാത്രി അയ്യപ്പന് കോമരത്തോട് കൂടിയ വിളക്ക്, 25 ന് സ്നേഹതീരം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന കോൽക്കളി ഫ്യൂഷൻ, നേർമൊഴി കോഴിക്കോട് അവതരിപ്പിക്കുന്ന നാട്ടുസംഗീതിക, 26 ന് നടരാജ നൃത്തവിദ്യാലയം കാഞ്ഞിലശ്ശേരി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, പാണ്ടിമേളത്തോടെ പള്ളിവേട്ട, 27 ന് കുളിച്ചാറാട്ട്, മടക്ക എഴുന്നള്ളിപ്പ് എന്നിവ നടക്കും. തുടർന്ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.
Latest from Local News
മൂടാടി ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും സി പി ഐ കോഴിക്കോട്
ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരുവോണനാളിൽ തിരി തെളിയും. സപ്തംബർ 5 മുതൽ 12
ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി
പോലീസുകാരിലെ കർഷകനായ ഒ.കെ സുരേഷിന്റെ നേതൃത്വത്തിൽ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും
കൊയിലാണ്ടി: കൊല്ലം ചെറിയ തെങ്ങിലകത്ത് സി ടി മൂസക്കുട്ടി (71) അന്തരിച്ചു. പിതാവ് പരേതനായ മമ്മു ഹാജി. മകൾ: റൈഹാനത്ത്. സഹോദരങ്ങൾ: