ചെങ്ങോട്ടുകാവ്ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റി കിടപ്പിലായ രോഗികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി സ്നേഹസംഗമം സംഘടിപ്പിക്കുന്നു. ഡിസംബർ 23, 24തിയ്യതികളിലായാണ് സ്നേഹ സംഗമം. 23 ന് കാലത്ത് 9-30 മുതൽ ചേലിയ ഇലാഹിയ കോളേജിലാണ് സ്നേഹ സംഗമ പരിപാടികൾ. 24ന് അകലാപ്പുഴയിൽ ഉല്ലാസ ബോട്ടുയാത്രയും സംഘടിപ്പിക്കുന്നുണ്ട്. 23 ന് കാലത്ത് 9.30ന് ഡോ. ടി. പി മെഹറൂഫ് രാജ് സംഗമം ഉദ്ഘാടനം ചെയ്യും. അകലാപ്പുഴയിൽ നടക്കുന്ന സമാപന പരിപാടിയിൽ ഷാഫി പറമ്പിൽ എം.പി പങ്കെടുക്കും.
