ഇന്ത്യയിലെ വളർന്നുവരുന്ന കലാകാരന്മാർക്ക് ലയൻസ് ക്ലബ് ഇന്റർനാഷണൽ ഏർപ്പെടുത്തിയ 2024 ലെ അവാർഡ് ഓഫ് മെറിറ്റ് 2024 പ്രശസ്ത മലയാളം ഹിന്ദി മ്യൂസിക് റിയാലിറ്റി ഷോ താരവും ഗായികയുമായ കോഴിക്കോട് സ്വദേശി ദേവനശ്രിയയ്ക് നൽകി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ലയൻസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡന്റ് ഫാബ്രികോ ഒലിവേറിയ പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിൽ തെലുങ്കാന ഗവർണർ ജിഷ്ണു ദേവ് വർമ മുഖ്യ അതിഥി ആയിരുന്നു. ചടങ്ങിൽ 22രാജ്യങ്ങളിൽ നിന്നുള്ള ലയൻസ് ക്ലബ് പ്രതിനിധികൾ സന്നിഹിതരായി.
