അരിക്കുളം: ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന അരിക്കുളം ചിരുവോത്ത് രാഘവൻ നായർക്ക് നാടിൻ്റെ അന്ത്യാഞ്ജലി. സൈനിക സേവനം പൂർത്തീകരിച്ച് നാട്ടിൽ തിരിച്ചെത്തിയ രാഘവൻ നായർ കാർഷിക രംഗത്ത് സജീവമായി. വെളിയന്നൂർ ചല്ലി കൃഷി യോഗ്യമാക്കാൻ അദ്ദേഹം നടത്തിയ നിരന്തര പരിശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്. തെക്കേടത്ത് ഒറവിങ്കൽ താഴെ പാടശേഖര സമിതി കൺവീനർ, സീനിയർ സിറ്റിസൺ ഫോറം അരിക്കുളം പഞ്ചായത്ത് സെക്രട്ടറി, ഒറവിങ്കൽ ക്ഷേത്ര ഭരണ സമിതി അംഗം, കാർഷിക വികസന സമിതി അംഗം, എക്സ് സർവ്വീസ് മെൻ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിലും രാഘവൻ നായർ പ്രവർത്തിച്ചു. അരിക്കുളത്ത് നടന്ന സർവ്വകക്ഷി അനുശോചനയോഗം ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാമചന്ദ്രൻ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ , സി.പി. പ്രഭാകരൻ, വി.വി.എം. ബഷീർ, പി. കുട്ടിക്കൃഷ്ണൻ നായർ, കെ. രാജൻ മാസ്റ്റർ, രാധാകൃഷ്ണൻ എടവന , അഷറഫ് വള്ളോട്ട്, സി. രാഘവൻ സ്വസ്ഥവൃത്തം, സി.എം. പീതാംബരൻ, സി.എം. സുരേന്ദ്രൻ, കെ.കെ. ബാലൻ, കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.
Latest from Local News
അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന് സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടന കർമ്മം അരിക്കുളം
ഊരള്ളൂർ :അരിക്കുളം അഗ്രികൾച്ചർ ആൻ്റ് അദർ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പ്സൊസൈറ്റിയും പയ്യോളിസൈക്കിൾസും ചേർന്ന്സൈക്കിൾ വിപണനമേള സംഘടിപ്പിച്ചു. അരിക്കുളം പഞ്ചായത്ത് വികസന സ്‌റ്റാൻ
സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അദ്ധ്യാപകൻ ഗ്രന്ഥശാല പ്രവർത്തകൻ മികവുറ്റ സംഘാടകൻ, ഹോമിയോ ചികിത്സകൻ ദീർഘകാലം മുചുകുന്ന് യു.പി സ്കൂൾ പ്രധാന
വിയ്യൂർ വീക്ഷണം കലാവേദിയുടെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി സാഹിത്യകാരനും അധ്യാപകനുമായ കീഴരിയൂർ ഷാജി നൽകിയ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പരിപാടി പ്രസിദ്ധ സംഗീതജ്ഞൻ
കീഴരിയൂർ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ചിൻ്റെ ആഭിമുഖ്യത്തിൽ കീഴരിയൂർ പ്രൈമറി ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പ് രോഗികൾക്ക്