അത്തോളി: വൈദ്യുതി ചാർജ് വർധനവിനും അശാസ്ത്രീയമായ വാർഡു വിഭജനത്തിനും എതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി മെമ്പർ കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്തു. വി.കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ജൈസൽ അത്തോളി, കെ.ടി.കെ. ഹമീദ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട്, അത്തോളി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ശാന്തി മാവീട്ടിൽ, ടി.പി.ഹമീദ് , കെ.പി. സത്യൻ എന്നിവർ സംസാരിച്ചു.
