കോതമംഗലം അയ്യപ്പ വിളക്ക് ഭക്തിസാന്ദ്രം

കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോൽസവം ഭക്തി സാന്ദ്രം. വൈകീട്ട് പഞ്ചവാദ്യം, ചെണ്ടമേളം താലപ്പൊലി എന്നിവയോടെ പാലക്കൊമ്പ് എഴുന്നളളിപ്പ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് വൈരാഗി മഠത്തിൽ നിന്ന് തിരിതെളിയിച്ച് നഗര പ്രദിക്ഷണം ചെയ്ത് കോതമംഗലം അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. കല്ലുവഴി പ്രകാശൻ്റെ തായമ്പക, രാത്രി 11 മണിക്ക് അയ്യപ്പൻപാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചിൽ, വെട്ടും തടവും എന്നിവയോടെയാണ് ഉത്സവം സമാപിക്കുക. പാലക്കൊമ്പ് എഴുന്നള്ളിക്കാൻ തിരുവാണിക്കാവ് രാജഗോപാലനാണ് എത്തിയത്. ക്ഷേത്ര പരിസരം ശരണ മന്ത്രങ്ങളാൽ മുഖരിതമാണ്.

Leave a Reply

Your email address will not be published.