ബിരുദാനന്തര ബിരുദം നേടിയ സാക്ഷരത മിഷന്‍ മുന്‍ പഠിതാവ് പത്മിനി നിടുളിയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലൂടെ പഠനം പൂര്‍ത്തിയാക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പത്മിനി നിടുളിയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ പുത്തന്‍ പുരയില്‍ അധ്യക്ഷം വഹിച്ചു. അംഗം എന്‍.എം വിമല, സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിപി അബ്ദുള്‍ കരീം, എല്‍.എസ്.ജി.ഡി ഡപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, ജില്ലാ പഞ്ചായത്ത് ജെ.എസ് പിആര്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സ് രണ്ടാം ബാച്ചിലെ പഠിതാവായിരുന്നു കൊയിലാണ്ടി എടക്കുളം സ്വദേശിയും ഖാദി തൊഴിലാളിയുമായ പത്മിനി. തുല്യത പരീക്ഷയില്‍ 1200-ല്‍ 1002 മാര്‍ക്ക് നേടിയാണ് കോഴ്‌സ് പാസ്സായത്. ശേഷം പൊളിറ്റിക്കല്‍ സയന്‍സില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും 54-ാം വയസ്സില്‍ ബിരുദാനന്തര ബിരുദവും നേടി. ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം ക്ലാസ്സോടെയാണ് പത്മിനി പാസ്സായത്. നിലവില്‍ ത്രിവത്സര എല്‍എല്‍ബി പ്രവേശനം നേടാനുള്ള പരിശ്രമത്തിലാണ്.

ജീവിത സാഹചര്യങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന തന്നെപ്പോലെയുള്ളവര്‍ക്ക് സാക്ഷരത മിഷന്റെ തുല്യത കോഴ്‌സുകള്‍ പുതിയ വഴിയാണ് തുറന്നു നല്‍കുന്നതെന്ന് മറുപടി ഭാഷണത്തില്‍ പത്മിനി പറഞ്ഞു. പഠിക്കുക, ബിരുദം നേടുക എന്ന വലിയ മോഹമാണ് സാക്ഷരത മിഷന്റെ പിന്തുണയോടെ സാധിച്ചതെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവൻഷൻ സംഘടിപ്പിച്ചു

Next Story

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നടപടിയിൽ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Latest from Local News

ജനതാ കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് സംഗമം (രാഷ്ട്രീയ ജനതാദൾ) ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഭരണകൂടത്തിന്റെ അധികാരത്തിന്റെ ഭാഗം ആക്കുകയും തിരഞ്ഞെടുപ്പുകളെ പോലും അധികാര വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ

വടകര എം പി ഷാഫി പറമ്പിലിനു കേരള വ്യപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി

കൊയിലാണ്ടി മാർക്കറ്റ് റോഡ് നാഷണൽ ഹൈവേ പഴയെ ചിത്രടാക്കിസ് പരിസരം മുതൽ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരം കാണാനും നഗരത്തിലെ പൊടി ശല്യം

തോരായി കടവ് പാലത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി

അത്തോളി പഞ്ചായത്തിനേയും ചേമഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ തകർച്ചയിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്‌ലാഗ് ഓഫ് ചെയ്തു

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ മാവേലി യാത്രയുടെ ഫ്‌ലാഗ് ഓഫ് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വ്വഹിച്ചു.

പോക്സോ കേസ്സ് പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു

പ്രായപൂർത്തിയാകാത്ത 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കർണ്ണാടക സ്വദേശിയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റാപ്പ് ചാറ്റു വഴി പ്രണയം നടിച്ച്