ചിരുവോത്ത് രാഘവൻ നായർക്ക് നാടിൻ്റെ അന്ത്യാഞ്ജലി; സർവ്വകക്ഷി അനുശോചനയോഗം നടത്തി

അരിക്കുളം ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന അരിക്കുളം ചിരുവോത്ത് രാഘവൻ നായർക്ക് നാടിൻ്റെ അന്ത്യാഞ്ജലി. സൈനിക സേവനം പൂർത്തീകരിച്ച് നാട്ടിൽ തിരിച്ചെത്തിയ രാഘവൻനായർ കാർഷിക രംഗത്ത് സജീവമായി. വെളിയന്നൂർ ചല്ലി കൃഷി യോഗ്യമാക്കാൻ അദ്ദേഹം നടത്തിയ നിരന്തര പരിശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്. തെക്കേടത്ത് ഒറവിങ്കൽ താഴെ പാടശേഖര സമിതി കൺവീനർ, സീനിയർ സിറ്റിസൺ ഫോറം അരിക്കുളം പഞ്ചായത്ത് സെക്രട്ടറി, ഒറവിങ്കൽ ക്ഷേത്ര ഭരണ സമിതി അംഗം, കാർഷിക വികസന സമിതി അംഗം, എക്സ് സർവ്വീസ് മെൻ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിലും രാഘവൻ നായർ പ്രവർത്തിച്ചു.

അരിക്കുളത്ത് നടന്ന സർവ്വകക്ഷി അനുശോചനയോഗം ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാമചന്ദ്രൻ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ, സി.പി. പ്രഭാകരൻ, വി.വി.എം. ബഷീർ, പി. കുട്ടിക്കൃഷ്ണൻ നായർ, കെ. രാജൻ മാസ്റ്റർ, രാധാകൃഷ്ണൻ എടവന, അഷറഫ് വള്ളോട്ട്, സി. രാഘവൻ സ്വസ്ഥവൃത്തം, സി.എം. പീതാംബരൻ, സി.എം. സുരേന്ദ്രൻ, കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു

Next Story

കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവൻഷൻ സംഘടിപ്പിച്ചു

Latest from Local News

വിലങ്ങാട് പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മതസൗഹാർദത്തിന്റെ വേറിട്ട കാഴ്ചയായി

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം ക്രിസ്ത്യൻ പണ്ഡിതന്മാർ ഒന്നിച്ചു നിർവഹിച്ചത് മതസൗഹാർദത്തിന്റെ വേറിട്ട

പുസ്തകങ്ങൾ കൈമാറി വേറിട്ടൊരു കല്യാണം

കോഴിക്കോട് എൽ. ഐ. സി. ഡെവലപ്പ്മെന്റ് ഓഫീസറായ ആകർഷിന്റെയും ഫിസിക്സ് അധ്യാപികയായ ഗോപിക എസ്.കുമാറിന്റെയും വിവാഹം വളരെ വ്യത്യസ്തമായ ചടങ്ങുകളിലൂടെയാണ്‌ കോഴിക്കോട്

കൊടക്കാട്ട് സുരേഷ് ബാബു മാസ്റ്ററുടെ മുപ്പത്തിയൊന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

വിയ്യൂർ പുളിയഞ്ചേരി പ്രദേശത്തും കൊയിലാണ്ടിയിലാകെ തന്നെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ നയിച്ച മുൻ കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റുമായിരുന്ന കൊടക്കാട്ട് സുരേഷ് ബാബു മാസ്റ്ററുടെ

നിർധനർക്കുള്ള അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ; വിളംബര ജാഥയുമായി പേരാമ്പ്ര ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ്

പേരാമ്പ്ര നിയോജക മണ്ഡലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് നിർധനരും നിരാലംബരുമായ ഭവനരഹിതർക്ക് ആദ്യ ഘട്ടത്തിൽ നിർമിച്ചു നൽകിയ അഞ്ച്

കോഴിക്കോട് വിജിൽ കൊലക്കേസിൽ പ്രതികളുടെ കൂടുതൽ മൊഴി

കോഴിക്കോട് അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം