ചേമഞ്ചേരി യു പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി കളിപ്പന്തൽ 2024 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

ചേമഞ്ചേരി യു പി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി  കലാ-കായിക-അഭിനയ കഴിവുകൾ വാർത്തെടുക്കാൻ  കളിപ്പന്തൽ 2024 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ ഇത്തരം ക്യാമ്പുകൾക്ക് സാധിക്കാറുണ്ടെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. പന്തലായനി ബി.പി.സി മധുസൂദനൻ മുഖ്യാതിഥിയായി.

സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അദ്ദേഹത്തിൻ്റെ പൂർവ്വ കാല അനുഭവങ്ങൾ കുട്ടികളിൽ ഏറെ ആനന്ദമാക്കി. എച്ച് എം ഇൻ ചാർജ് കെ.കെ. ശ്രീഷു അധ്യഷത വഹിച്ചു. പന്തലായനി ബിആർസി ട്രൈനർ വികാസ് , ബിജു കാവിൽ , വി . മുഹമ്മദ് ഷരീഫ്, എസ്.ഷീജ, റഹീം ഫൈസി , ആസിഫ് കലാം, പി.ലാലു പ്രസാദ് എന്നിവർ സംസാരിച്ചു. നാടകാചാര്യൻ സത്യൻ മുദ്ര നയിച്ച ആദ്യ സെഷൻ നാടകക്കളരി കുട്ടികളുടെ അഭിനയ പാടവം പുറത്തെടുത്തു. പന്തലായനി ബിആർസി യിലെ ഷൈമ , അജിത എന്നിവർ നേതൃത്വം നൽകിയ രണ്ടാം സെഷൻ ഒറിഗാമി കടലാസു പേപ്പറുകൾ കൊണ്ട് വിവിധ സാമഗ്രികൾ നിർമ്മിക്കാനുള്ള കഴിവുകൾ നേടിയെടുക്കുന്നതിൽ കുട്ടികൾക്ക് എളുപ്പമാക്കി. ബിജു അരിക്കുളം നയിച്ച മൂന്നാം സെഷൻ നാടൻ പാട്ട് കുട്ടികളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. നാലാമത്തെ സെഷൻ ജോർജ് കെ.ടി സാറിൻ്റെ വാനനിരീക്ഷണം ക്ലാസ് കുട്ടികൾക്ക് ഏറെ കൗതുകമായി. അവസാനം ക്രിസ്തുമസ് കരോളും ക്യാമ്പ് ഫയറോട് കൂടെ ക്യാമ്പ് അവസാനിപ്പിച്ചു. ഷംന, നസീറ, സുഹറ, സഫിയ, മിദ്‌ലാജ്, അനുദ, ശ്രീജ, റലീഷ ബാനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു

Next Story

സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു

Latest from Local News

ജനാധിപത്യ അട്ടിമറിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും: അഡ്വ. പി ഗവാസ്

മൂടാടി ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും സി പി ഐ കോഴിക്കോട്

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സപ്തംബർ 5 മുതൽ 12 വരെ

ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരുവോണനാളിൽ തിരി തെളിയും. സപ്തംബർ 5 മുതൽ 12

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വാർഷിക ജനറൽബോഡിയും കുടുംബസംഗമവും നടത്തി

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി

നടുവത്തൂർ ഒറോക്കുന്ന് മലയിൽ ചെണ്ടു മല്ലി പൂത്തുലഞ്ഞു

പോലീസുകാരിലെ കർഷകനായ ഒ.കെ സുരേഷിന്റെ നേതൃത്വത്തിൽ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും