എം.ചേക്കൂട്ടിഹാജി സ്മാരക സൗധം കോടിക്കൽ ശാഖ മുസ്ലിംലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം 24,25 തിയ്യതികളിൽ

മൂടാടി പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ തീരദേശ മേഖലയായ കോടിക്കലിൽ മുസ്ലിംലീഗ് പാർട്ടിക്ക് ആസ്ഥാന മന്ദിരം യാഥാർത്ഥ്യമായിരിക്കുകയാണ്. എം.ചേക്കൂട്ടി ഹാജിയുടെ നാമധേയത്തിൽ സ്വന്തം ഭൂമിയിൽ രണ്ട് നിലകളിലായി റീഡിംഗ് റൂം, എക്സിക്യൂട്ടീവ് ഹാൾ, ഓഡിറ്റോറിയം, ജനസേവാ കേന്ദ്രം തുടങ്ങി എല്ലാവിധ ഹൈടെക്ക് സൗകര്യങ്ങളോട് കൂടിയുമാണ് ഓഫീസ് പണിതത്. ഡിസംബർ 25 വൈകീട്ട് 6 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും. പി.വി അബൂബക്കർ സാഹിബിൻ്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയവും ഓഫീസിനോടൊപ്പം അമ്പതോളം കുടുംബങ്ങൾക്ക് ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ചടങ്ങിൽ നടക്കും.

24ന് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ വിദ്യാർത്ഥി യുവജന സംഗമവും ഉച്ചക്ക് 2 മണിക്ക് വനിതാലീഗ് സംഗമവും ഓഫീസ് സന്ദർശനവും നടക്കും. 25 ന് വൈകീട്ട് 3 മണിക്ക് ശക്തി പ്രകടനവും 6 മണിക്ക് പൊതുസമ്മേളനവും നടക്കും. പാർട്ടി ദേശീയ ജനറൽ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തും. ഷാഫി ചാലിയം,  ടി.ടി ഇസ്മായിൽ, വെങ്ങളം റഷീദ്, പി കുൽസു ടീച്ചർ, മിസ്ഹബ് കിഴരിയൂർ, വി.പി ഇബ്രാഹിം കുട്ടി, സി ഹനീഫ മാസ്റ്റർ തുടങ്ങിയ മുസ്ലിംലീഗ് സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും. കോടിക്കൽ പ്രദേശത്തെ പാർട്ടി പ്രവർത്തകരുടെ സ്വപ്ന സാക്ഷാൽകാരമാണ് യാഥാർത്ഥ്യമായതെന്നും തീരദേശ മേഖലയിലെ മുസ്ലിംലീഗ് രാഷ്ട്രീയ പ്രവർത്തനത്തിന് പുതിയ കരുത്ത് പകരുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.കെ ഹുസൈൻഹാജി, പി ബഷീർ, പി.കെ മുഹമ്മദലി, ശൗഖത്ത് കുണ്ടുകുളം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

Next Story

കീഴ്പ്പയൂർ മീത്തലെ കേളോത്ത് രാജീവൻ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗ്യാസ്ട്രോ എന്ററോളജി വിഭാഗം (4:00 PM to

ഷാഫി പറമ്പിൽ എം പി നടത്തുന്ന നൈറ്റ് മാർച്ച്‌ ,ആഗസ്റ്റ് 27 ന്

ഇന്ത്യൻ ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ പാവപ്പെട്ടവരുടെ വോട്ട് അവകാശത്തിന്നും വേണ്ടി ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽ ഭടൻ ബഹു. പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ

ജനാധിപത്യ അട്ടിമറിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും: അഡ്വ. പി ഗവാസ്

മൂടാടി ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും സി പി ഐ കോഴിക്കോട്

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സപ്തംബർ 5 മുതൽ 12 വരെ

ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരുവോണനാളിൽ തിരി തെളിയും. സപ്തംബർ 5 മുതൽ 12

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വാർഷിക ജനറൽബോഡിയും കുടുംബസംഗമവും നടത്തി

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി