മുതുകുന്ന് മല മണ്ണ് ഖനനത്തിനെതിരെ യു.ഡി.എഫ് അരിക്കളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുതുകുന്ന് മല മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവിൻ്റെ പങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, മുൻ മന്ത്രിയും എൽ.ഡി.എഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം സി മുഹമ്മദ് ഉന്നതതല സ്വാധീനം ഉപയോഗിച്ച് നടത്തിയ മണ്ണ് ഖനനം നിർത്തിവെക്കണമെന്നും ഇതിന് പിന്നിൽ നടന്ന ഉന്നതതല അഴിമതിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് അരിക്കളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ധർണ്ണ സമരം സി.കെ അജീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. സിറാജ് മാസ്റ്റർ, അഷറഫ് മാസ്റ്റർ, ലതേഷ് പുതിയെടുത്ത് ബഷീർ മാസ്റ്റർ, ശങ്കരൻനായർ.ടി.പി നാരായണൻ എന്നിവർ സംസാരിച്ചു. സി പി സുകുമാരൻ.സീനത്ത് വടക്കയിൽ’ രാജൻ മാസ്റ്റർ, പത്മനാഭൻ പി., മോഹൻദാസ് സി എന്നിവർ നേതൃത്വം നൽകി.
Latest from Local News
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി
കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്
ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനിഷ, ലിദിഷ്. മരുമക്കൾ: ബിനു എൻ. കെ, ഷിഭിലി.
നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10 പാവുവയല്‍, വാര്‍ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്‍ഡ്
പൂക്കാട്(കാഞ്ഞിലശേരി): വെട്ടുകാട്ടുകുനി മാധവി (93) അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ വി.കെ, ദാസൻ വി.കെ , ശാരദ മരുമക്കൾ: