പേരാമ്പ്ര: അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മുതുകുന്ന് മലയിൽ നടക്കുന്ന മണ്ണ് ഖനനത്തിനു പിന്നിൽ ഭരണ സ്വാധീനമുള്ള രാഷ്ട്രീയ ലോബിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ആരോപിച്ചു.
ദേശീയപാത നിർമ്മാണം നടത്തുന്ന വഗാഡ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ മറവിൽ പേരാമ്പ്ര എം എൽ എ യുടെ മുൻ പി എ ആയി പ്രവർത്തിച്ച വ്യക്തിയുടെ പേരിലാണ് 95500 മെട്രിക്ക് ടൺ മണ്ണ് എടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടാക്കിയ തട്ടികൂട്ട് കമ്പനിയുടെ മറവിലാണ് ഈ കൊള്ള നടക്കുന്നത്. മണ്ണ് ഖനനം മാത്രമല്ല കുന്നിടിച്ച് നിരത്തി വൻ സാമ്പത്തിക കൊള്ളയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. പേരാമ്പ്ര എം എൽ എ യും നൊച്ചാട്, അരിക്കുളം പഞ്ചായത്ത് പ്രസിഡൻ്റുമാരും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. പാരിസ്ഥിക പഠനം നടത്താതെയാണ് കുന്നിടിക്കുന്നത്. കുന്നിൻ്റെ താഴ് വാരം ജനവാസ കേന്ദ്രമാണ്. ഇതിന്റെ പിന്നിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ട്. മുതുകുന്ന് മലയിൽ നടക്കുന്ന മണ്ണ് ഖനനത്തെക്കുറിച്ച് അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തണം. ഈ ഇടപാടുകളിലെ എല്ലാ രഹസ്യങ്ങളും പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Latest from Local News
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.