ചനിയേരി മാപ്പിള എൽ.പി നൂറാം വാർഷികം ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

കുറുവങ്ങാട് ചനിയേരി മാപ്പിള എൽ .പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് രക്ഷിതാക്കൾ “സ്വാദ്” ഫുഡ് ഫെസ്റ്റ് നടത്തി. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി 30 രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ മാനേജർ പി .അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ടി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പി. വി മുസ്തഫ, വിനീത്,എം. പി.ടിഎ പ്രസിഡൻറ് മാഷിദ രേഷ്മ എന്നിവർ സംസാരിച്ചു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഫുഡ് സൂപ്പർവൈസർ കൃപേഷ് വിഭവങ്ങൾ വിലയിരുത്തി.മുഹ്സിന അജ്മൽ ഒന്നാം സ്ഥാനവും യൂ.പി.രസ്‌ലാന രണ്ടാം സ്ഥാനവും, ജസ്‌ന ഫിറോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൽസരത്തിൽ പങ്കെടുത്തവർക്ക് ഹെഡ്മിസ്ട്രസ്സ് പി.ഹസീബ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.