എ.ഐ.ടി.യു.സി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

മേപ്പയ്യൂർ: തദ്ദേശ സ്ഥാപനങ്ങളിലൂടെയുള്ള സെസ് പിരിവ് ഊർജിതമാക്കുക, ‘ ക്ഷേമനിധി ബോഡിനെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുക, സാമ്പത്തിക ആനുകുല്യങ്ങളും ,പെൻഷനും കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂനിയൻ എഐടിയുസി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു.പി.അശോകൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അത്യോട്ട് ഗംഗാധരൻ, എം.കെ രാമചന്ദ്രൻ മാസ്റ്റർ, സി.കെ പ്രഭാകരൻ, സുരേഷ് ഗോപാൽ, എ.ടി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മാർച്ചിന് വി.കെ നാരായണൻ കെ.സി കുഞ്ഞിരാമൻ,സത്യൻ. യു, മനോജ് .കെ, ശ്രീജിത്ത്. വി. എം, സി.കെ ശ്രീധരൻ ,കുഞ്ഞിക്കണ്ണർ, കെ.പി രാജൻ എന്നിവർ നേതത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മുതുകുന്ന് മല : പരിസ്ഥിതി ആഘാത പഠനം നടത്തണം ആർ.ജെ.ഡി

Next Story

ഹസ്ത പ്രസംഗ പരിശീലന കോഴ്സ് ആരംഭിച്ചു

Latest from Local News

കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയെ അനുസ്‌മരിച്ചു

സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു

നേത്ര പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ബാലുശേരിയില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ബാലുശേരി ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി

ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി

അരിക്കുളം: ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി ആദ്യ വില്പന നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്