അഭയദേവ് പുരസ്കാരം ഡോ.ഒ.വാസവന്

/

ബഹുഭാഷാപണ്ഡിതനും വിവർത്തകനും കവിയും ഗാനരചയിതാവുമായിരുന്ന അഭയദേവിൻ്റെ സ്മരണക്കായി ഭാഷാ സമന്വയ വേദി വിവർത്തനത്തിന് നൽകുന്ന 2024 ലെ ഭാഷാ സമന്വയ പുരസ്കാരം ഡോ.ഒ.വാസവന്. പത്രമാസികകളുടെ വിഭാഗത്തിൽ മുംബെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഭാരതീയ വിദ്യാഭവൻ്റെ നവനീത് ഹിന്ദി മാസികക്കാണ് പുരസ്‌കാരം. വിശ്വനാഥ് സച്ദേവാണ് ഇതിൻ്റെ എഡിറ്റർ. മഹർഷി ദയാനന്ദ സരസ്വതിയെ കുറിച്ച് ആചാര്യശ്രീ രാജേഷ് രചിച്ച പുസ്തകത്തിൻ്റെ ഹിന്ദി വിവർത്തനം മഹർഷി ദയാനന്ദ് പ്രതിരോധ് കി ഗഹരായി എന്ന കൃതിക്കാണ് പുരസ്കാരം.

ആകാശവാണിയിൽ ഔദ്യോഗിക ഭാഷാ വിഭാഗം അസിസ്റ്റൻ്റ് ഡയരക്ടറായിരുന്ന ഡോ.ഒ.വാസവൻ മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്കും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാറിൻ്റെ പബ്ലിക്കേഷൻ ഡിവിഷനു വേണ്ടി പുസ്തകങ്ങൾ വിവർത്തനം ചെയ്തു. ഇംഗ്ലീഷ് – ഹിന്ദി ഭരണഭാഷാ നിഘണ്ടു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് പൊയിൽക്കാവ് സ്വദേശിയണ്. ഡോ.സി.രാജേന്ദ്രൻ, ഡോ. പി.കെ.രാധാമണി, ഡോ.ആർസു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. പുരസ്കാര സമർപ്പണം 2025 ഫെബ്രുവരി ആദ്യവാരം കോഴിക്കോട് നടക്കും.

Leave a Reply

Your email address will not be published.

Previous Story

ചെറുകാട് ഗ്രന്ഥാലയം നോർത്ത് കന്നൂരിന്റെ ആഭിമുഖ്യത്തിൽ ജീവിതപ്പാതയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നു

Next Story

ദേശീയപാത നിര്‍മ്മാണത്തിന് ചാലോറ മലയില്‍ നിന്ന് മണ്ണെടുക്കും; പോലീസ് സന്നാഹത്തോടെ സ്ഥലത്തേക്ക് റോഡ് നിർമ്മിച്ചു

Latest from Local News

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:

രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്

നമ്പ്രത്ത്കരയിൽ ഹരിതം ജെ.എൽ.ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ