കാരയാട് :അരിക്കുളം നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മുതുകുന്ന്മല റോഡ് വികസനത്തിൻ്റെ പേരിൽ വഗാഡ് കമ്പനിയുമായി കരാർ ഉണ്ടാക്കി 95500 മെട്രിക് ടൺ മണ്ണ് ഖനനം ചെയ്യാൻ ഭരണ സ്വാധീനമുപയോഗിച്ച് നടത്തുന്ന പരിസ്ഥിതിക ചൂഷണത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. വയനാട് ദുരന്തങ്ങൾ പോലെയുള്ളവനമ്മുടെ കണ്ണ് തുറപ്പിക്കണo. ജനജീവിതത്തിന്ന് ഭീഷണിയാകുന്ന തരത്തിലുള്ള മണ്ണ് ഖനനം ചെയ്യാൻ അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷേഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. യൂഡി എഫ് പഞ്ചായത്ത് ചെയർമാൻ സി. രാമദാസ് മുസ്‌ലിം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അഹമദ് മൗലവി, കെ.അഷ്റഫ് മാസ്റ്റർ, കോൺഗ്രസ്സ്മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, ലതേഷ് പുതിയെടുത്ത്, വനിതാലീഗ് മണ്ഡലം സെക്രട്ടറി സീനത്ത് വടക്കയിൽ, രാജൻ മാസ്റ്റർ, സി.പി.സുകുമാരൻ, യൂസുഫ് എൻ.എം. എന്നിവർ സ്ഥലം സന്ദർശിച്ചു.
Latest from Local News
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്
കൊയിലാണ്ടി: മേലൂർ ചെട്ടിച്ചിക്കണ്ടി മീത്തൽ സുധ (53) അന്തരിച്ചു. അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ. അമ്മ: മാധവിഅമ്മ. സഹോദരങ്ങൾ രാധ, ഗീത, സുമ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ