കൊയിലാണ്ടി: വൃക്ക, കരൾ രോഗങ്ങൾ സംസ്ഥാനത്ത് കൂടുതലായി വരുന്ന സാഹചര്യത്തിൽ ജീവത ശൈലീ രോഗ നിയന്ത്രണങ്ങൾ ഗ്രാമങ്ങളിൽ നിന്ന് ആരംഭിക്കണമെന്ന് കേരള
ഹെൽത്ത് സർവീസ് അസി.ഡയരക്ടർ ഡോ: പി.പി. പ്രമോദ് കുമാർ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ നേത്ര ഹോസ്പിറ്റലന്റെയും മിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് കെ.പി.ശ്രീധരൻ അധ്യക്ഷനായിരുന്നു. ലോക കേരള സഭാംഗം പി.കെ. കബീർ സലാല മുഖ്യാതിഥിയായി. നഗരസഭാംഗം ജിഷ പുതിയെടുത്ത്, ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ, സി.വി. ഇസ്മയിൽ, എം.ശശീന്ദ്രൻ, വി.പി. ബഷീർ എന്നിവർ സംസാരിച്ചു.
Latest from Local News
ലാബ് തുറക്കാനെത്തിയ യുവതിയെ പിറകിലൂടെയെത്തി കടന്നുപിടിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയെ
പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ
സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനാവണം സർക്കാർ പ്രഥമ പരിഗണന നൽകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശൻ. ഇത്തരം
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കപ്പലുകൾക്ക് അനുമതി നൽകിയതിനു, മണൽഖനനത്തിനെതിരെ, കേന്ദ്രസർക്കാരിനെതിരെ സി.എം.എഫ്.ആർ.ഐ ഓഫീസിലേക്ക് മാർച്ചും
ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ഓണാഘോഷ പരിപാടികൾ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. എ.ഇ.മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്