കൊയിലാണ്ടി: പേരക്ക ബുക്‌സ് സംസ്ഥാനതല ബാലസാഹിത്യക്യാമ്പ് (സെക്കന്‍ഡ് എഡിഷന്‍) പന്തലായനി ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (കൊയിലാണ്ടി) ഡിസംബര്‍ 21, 22 തീയതികളില്‍ യു.എ ഖാദര്‍ നഗറില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വിവിധ ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അന്‍പതുപേര്‍ക്കായാണ് ക്യാമ്പ്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലക്ക് 25ലേറെ എഴുത്തുകാര്‍ നേതൃത്വം നല്‍കും.
ശില്‍പ്പശാല 21ന് വൈകുന്നേരം മൂന്നുമണിക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നാരായണന്‍ മുഖ്യാതിഥിയാകും. പേരക്ക എഴുത്തുപുര പുരസ്‌കാരം സത്യചന്ദ്രന്‍ പൊയില്‍ക്കാവിനും നോവല്‍ പുരസ്‌കാരം സുനിതകാത്തുവിനും കല്‍പ്പറ്റ നാരായണന്‍ സമ്മാനിക്കും. എഴുത്തുപുര മാസികയുടെയും പതിനഞ്ച് ബാലസാഹിത്യകൃതികളുടെയും പ്രകാശനവും ചടങ്ങില്‍ നടക്കും.
Latest from Local News
നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ
കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി
മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും
കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ. എം