പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം സംഘടിപ്പിച്ചു

കോഴിക്കോട്: കവിയും നിരൂപകനും പ്രഭാഷകനുമായിരുന്ന പ്രൊഫ.കെ.ഗോപാലകൃഷ്ണൻ്റെ സ്മരണക്കായി ചേളന്നൂർ ശ്രീനാരായണ ഗുരു കോളജ് മലയാള വിഭാഗത്തിൻ്റെ സഹകരണത്തോടെ ഭാഷാ സമന്വയവേദി പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക സംവത്സര പ്രഭാഷണം സംഘടിപ്പിച്ചു. സാംസ്കാരിക പൈതൃകം – സമൂഹവും സമീപനവും എന്ന വിഷയത്തിൽ കോഴിക്കോട് ആർട്ട് ഗാലറി ആൻഡ് മൂസിയം സൂപ്രണ്ട് പി.എസ്. പ്രിയ രാജൻ പ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പാൾ ഡോ.എസ്.പി. കുമാർ അധ്യക്ഷനായിരുന്നു. ഡോ. ആർസു പ്രൊഫ.കെ.ഗോപാലകൃഷ്ണൻ സ്മാരക പ്രഭാഷണം നടത്തി. ഡോ. എം.കെ.ബിന്ദു, ഡോ. ആത്മജയപ്രകാശ്, ഡോ. ദീപേഷ് കരിമ്പുങ്കര, വിഷ്ണു പവിത്രൻ, ഡോ.ഒ.വാസവൻ, ജി.മുരളികൃഷ്ണൻ, ജി.ഗോപികൃഷ്ണൻ, സോ.പി. കെ. രാധാമണി എന്നിവർ പ്രസംഗിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന കേരളം: ഭാഷ, ചരിത്രം,, സംസ്കാരം എന്ന വിഷയത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ വിദ്യാർഥികളായ എം.സച്ചിൻ ലാൽ, ടി. അഞ്ജന, കെ.പി.നന്ദന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഡോ.എൻ.അനുസ്മിത, ഡോ.ആർ.എം.ഷാജു എന്നിവർ നയിച്ച പ്രശ്നോത്തരിയിലെ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി.

Leave a Reply

Your email address will not be published.

Previous Story

തണൽ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പണം പയറ്റ് ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു

Next Story

ടീച്ചേർസ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഡിസംബർ 21,22 തിയ്യതികൾ നടക്കും

Latest from Local News

ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ (28) അന്തരിച്ചു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് താഴെ മൂടാനിക്കുനി വിജയൻ്റെയും ജസിയയുടെയും മകനാണ്.  യു.കെയിൽ വാഹനാപകടത്തിലാണ് മരിച്ചത്.  സഹോദരങ്ങൾ:

ചേമഞ്ചേരി തുവ്വപ്പാറ ചീക്കില പുറത്ത്  ഗോപാലൻ അന്തരിച്ചു

ചേമഞ്ചേരി തുവ്വപ്പാറ ചീക്കില പുറത്ത്  ഗോപാലൻ (70)  അന്തരിച്ചു. ഭാര്യ.സരള. മക്കൾ. ലിൻസി, ജിൻസി. മരുമക്കൾ സന്ദീപ്, ലിനീഷ്. സഹോദരങ്ങൾ പരേതയായ

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സി.പി.എം രാഷ്ട്രീയവൽക്കരിക്കുന്നു: മനോജ് എടാണി

സി.പി.എം ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളിൽ മാഹത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സി.പിഎം രാഷ്ട്രിയ നേട്ടത്തിന് വേണ്ടി രാഷ്ട്രീയ വൽക്കരിക്കുകയാണെന്ന് ഐ

ഇംപാക്ട് പാലിയേറ്റീവ് കെയർ മൂടാടിയും മൂടാടി മലബാർ ആർട്സ് & സയൻസ് കോളേജ് ക്യാമ്പസ് ഇനിഷ്യേറ്റിവും ചേർന്ന് ‘ഹൃദയ സ്പർശം’ പാലിയേറ്റീവ് സംഗമം സംഘടിപ്പിച്ചു

ഇംപാക്ട് പാലിയേറ്റീവ് കെയർ മൂടാടിയും മൂടാടി മലബാർ ആർട്സ് & സയൻസ് കോളേജ് ക്യാമ്പസ് ഇനിഷ്യേറ്റിവും ചേർന്ന് ‘ഹൃദയ സ്പർശം’ എന്ന

ഫ്രഷ് കട്ട് സമരം  ജുഡീഷൽ അന്വേഷണം നടത്തണം: എം.എ റസാഖ് മാസ്റ്റർ

കഴിഞ്ഞ ദിവസം അനിഷ്ട സംഭവമുണ്ടായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിലെ ഉപരോധ സമരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവത്തിൽ ഹൈക്കോടതി സിറ്റിംഗ്