കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവില്‍ പുതുക്കി നിര്‍മ്മിക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവില്‍ പുതുക്കി നിര്‍മ്മിക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കശ്യപമുനി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വാസം. കാശി, കാഞ്ചീപുരം,കാഞ്ഞിരങ്ങാട് ,കാഞ്ഞിലശ്ശേരി എന്നീ മഹാക്ഷേത്രങ്ങളില്‍ ഒരേ സമയം പ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്ര വാസ്തു ശില്പകല വിദഗ്ധരുടെ നിഗമനമനുസരിച്ച്‌ സഹസ്രാബ്ദങ്ങളുടെ പഴക്കം കണക്കാക്കുന്ന ക്ഷേത്രമാണിത്. കാലപ്പഴക്കം കൊണ്ട് സംഭവിച്ച ജീര്‍ണ്ണതകള്‍ മാറ്റി ശ്രീകോവില്‍ പൂര്‍ണമായും പുതുക്കി നിര്‍മ്മിക്കാനാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
തച്ചു ശാസ്ത്ര വിദഗ്ധന്‍ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ നിര്‍ദ്ദേശാനുസരണമാണ് പ്രവൃത്തികള്‍ നടക്കുക. ശ്രീകോവിലിന്റെ അടിത്തറയും ചുമരും മേല്‍പ്പുരയും പൂര്‍ണ്ണമായും പുതുക്കി നിര്‍മ്മിച്ച ശേഷം മേല്‍പ്പുര ചെമ്പു പതിക്കും. നമസ്‌കാര മണ്ഡപവും നാഗത്തറയും പുതുക്കി നിര്‍മ്മിക്കും. പുതുതായി നിര്‍മ്മിക്കുന്ന ക്ഷേത്ര പ്രവേശന വീഥിയുടെ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം രണ്ടര കോടി രൂപയുടെ ബ്യഹത് പദ്ധതിക്കാണ് ക്ഷേത്രം ഒരുങ്ങുന്നത്.
ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 മുതല്‍ 28 വരെ ആഘോഷിക്കും.ഈറോഡ് രാജന്‍ ചെയര്‍മാനുംഷൈജു കാരാന്തോടു കുനി ജനറല്‍ കണ്‍വീനറും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വി.ടി.മനോജ് നമ്പൂതിരി ട്രഷററും ആയുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published.

Previous Story

എം.എ പൊളിറ്റിക്‌സ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടെ വിജയം; നിടൂളി പത്മിനിയ്ക്ക് ഇത് അഭിമാന നേട്ടം

Next Story

തണൽ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പണം പയറ്റ് ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു

Latest from Local News

പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു

പെരുവട്ടൂർ മുക്കിൽ റോഡിലേക്ക് പരന്ന് കിടക്കുന്ന മെറ്റൽ അപകടം വരുത്തുന്നു. റോഡിലേക്ക് മെറ്റൽ പരന്നു കിടക്കുന്നത് അപകട ഭീഷണിയാകുന്നു. പെരുവട്ടൂരിനും അമ്പ്രമോളിക്കും

ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കൊല്ലം ചിറയിൽ കുളിക്കുന്നത് നിരോധിച്ചു

ചിറയിലെ വെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ അളവ് കൂടിയതു കാരണം ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചിറയിൽ നിന്ന്

മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ വലിയ വട്ടളം ഗുരുതി തർപ്പണം ജനവരി 6 ചൊവ്വാഴ്ച

മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ജനുവരി 6 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് വലിയ വട്ടളം ഗുരുതി തർപ്പണം

മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഖാദർ പെരുവട്ടൂരിനെ ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു

മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻടിസി ഭാരവാഹി ഖാദർ പെരുവട്ടൂരിന് ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ