കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിയിടിച്ച് ബസ്സ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 യോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ബസ്സ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കും ബസ്സിലുണ്ടായിരുന്ന നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.