കൊയിലാണ്ടി: കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ഡിസംബർ 19 ന് തുടക്കമാവും.
കാലത്ത് പരവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാത്രി ഏഴിന് കലാപരിപാടി .20 ന് കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, ദീപാരാധന രാത്രി ഏഴിന് നീലപ്പട ഫ്യൂഷൻ 21 ന് കാലത്ത് ഗണപതി ഹോമം, വൈകീട്ട് നാല് മണിക്ക് പഞ്ചവാദ്യം, ചെണ്ടമേളം താലപ്പൊലി എന്നിവയോടെ പാലക്കൊമ്പ് എഴുന്നളളിപ്പ് തുടർന്ന് കല്ലുവഴി പ്രകാശൻ്റെ തായമ്പക, രാത്രി 11 മണിക്ക് അയ്യപ്പൻപാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചിൽ, വെട്ടും തടവും എന്നിവയോടെ ഉത്സവം സമാപിക്കും പാലക്കൊമ്പ് എഴുന്നള്ളിക്കാൻ തിരുവാണിക്കാവ് രാജഗോപാലനാണ് എത്തുന്നത്.
