പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാലയം ആർട്ടിസ്റ്റും ഉള്ളിയേരി കേന്ദ്രം വൈസ് പ്രിൻസിപ്പലുമായ ആർട്ടിസ്റ്റ് ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം പൂർത്തീകരിച്ചു .യു .കെ രാഘവൻ്റെ അധ്യക്ഷതയിൽ ഡോ. എം .കെ കൃപാൽ ശില്പ മതിൽ സമർപ്പിച്ചു . ആർട്ടിസ്റ്റ് ബിജുവിനെ പൊന്നാട ചാർത്തി ആദരിച്ചു .ശിവദാസ് കാരോളി, കെ. ശ്രീനിവാസൻ , ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂൾ ,വി.വി. മോഹനൻ ഡോ.അബൂബക്കർ കാപ്പാട് ,കാശി പൂക്കാട് എന്നിവർ സംസാരിച്ചു
