സർക്കാരിന് തിരിച്ചടി; വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

തദ്ദേശ സ്വയംഭരണ വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. എട്ട് നഗരസഭകളിലേയും ഒരു ഗ്രാമപഞ്ചായത്തിലേയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂർ, ശ്രീകണ്ഠാപുരം,  പാനൂർ, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂഖ്,  പട്ടാമ്പി നഗരസഭകളുടെ വിജ്ഞാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിൻ്റേയും വിജ്ഞാപനം റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.