ചേമഞ്ചേരി : അന്താരാഷ്ട്ര അറബി ഭാഷാദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അറബിക് ക്ലബിൻ്റെ നേതൃത്വത്തിലാണ് എക്സിബിഷൻ തയ്യാറാക്കിയത്. കുട്ടികൾ തയ്യാറാക്കിയ വിവിധ ആർട്ട് വർക്കുകളും അക്ഷരങ്ങളും കാലിഗ്രാഫിയും ഏറെ ആകർഷണം നിറഞ്ഞതായിരുന്നു. അറബി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് അറബി ഭാഷാധ്യാപകൻ അബ്ദുൽ റഹീം ഫൈസി കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ഷരീഫ് വി , ആസിഫ്കലാം, ലാലുപ്രസാദ് , സുഹറ, നസീറ, വിനീത , ഷീജ, ഷംന, സുഹറ, മിദ്ലാജ്, റലീഷ ബാനു, അനൂദ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും, ഘോഷ യാത്രയും നടന്നു.
Latest from Local News
നടുവണ്ണൂർ: മുതിർന്ന പൗരന്മാരുടെ നിഷേധിക്കപ്പെട്ട റെയിൽവേ ആനുകൂല്യം ഉടനെ പുന:സ്ഥാപിക്കണമെന്നും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പി.എം.ജെ .എ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തും അതിരിടുന്ന നടേരി നായാടന്‍പുഴ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീര സംരക്ഷണ നടപടികളാണ് ഇപ്പോള്‍
കോഴിക്കോട്: റെയിൽവേ യാത്രാ നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ
പൊയിൽക്കാവ്: പരേതനായ ചിറ്റയിൽ നാരായണൻ നായരുടെ ഭാര്യ വടക്കേ പാവരുകണ്ടി ഭാരതി അമ്മ (75) അന്തരിച്ചു.മക്കൾ: സന്തോഷ്,സ്മിത, സജിത്.മരുമക്കൾ: പരേതനായ മണികണ്ഠൻ,രാധിക.സഹോദരങ്ങൾ:
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ







