ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ നടത്തിപ്പിൽ നിന്നും പിന്മാറാനൊരുങ്ങുന്നു

ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി (എ​ൻടിഎ) റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ നടത്തിപ്പിൽ നിന്നും പിന്മാറാനൊരുങ്ങുന്നു. ഇ​നി മു​ത​ൽ റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ ന​ട​ത്തി​ല്ലെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലേ​​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ​ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പറഞ്ഞു. ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​ത്തു​പ​രീ​ക്ഷ​യാ​യി തു​ട​ര​ണോ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​ക്ക​ണോ എ​ന്ന​തി​ൽ ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി ജെപി ന​ദ്ദയു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. കോ​മ​ണ്‍ യൂ​നി​വേ​ഴ്‌​സി​റ്റി എ​ന്‍ട്ര​ന്‍സ് ടെ​സ്റ്റ് (സി​യുഇടി) വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ത്തു​ന്ന​ത് തു​ട​രും. ​പരീ​ക്ഷ ന​ട​ത്തി​പ്പിനും കു​റ്റ​മ​റ്റ രീ​തി​യി​ലു​ള്ള പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കാ​നും എ​ൻ​ടിഎ​യു​ടെ പ്ര​വ​ര്‍ത്ത​നങ്ങളിൽ മാ​റ്റം വ​രു​ത്തു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ് യുജി) ചോ​ദ്യം ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ രൂ​പ​വ​ത്ക​രി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. 2025ൽ എൻടിഎ പുനഃസംഘടിപ്പിക്കുമെന്നും പ്രധാൻ പറഞ്ഞു. ‘2025-ൽ ഏജൻസി പുനഃക്രമീകരിക്കും, കുറഞ്ഞത് പത്ത് പുതിയ തസ്തികകളെങ്കിലും സൃഷ്ടിക്കും. കൂടാതെ സീറോ-എറർ ടെസ്റ്റിംഗ് ഉണ്ടെന്ന് ഉറപ്പാക്കാൻ എൻടിഎയുടെ പ്രവർത്തനത്തിൽ നിരവധി മാറ്റങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.എസ് പി.എ. കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു

Next Story

അരിക്കുളം മാവട്ട് ചാമക്കണ്ടി മീത്തൽ രാഘവൻ അന്തരിച്ചു

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍

കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്